സത്യന്‍ ചിത്രത്തില്‍ കനിഹ നായിക

സത്യന്‍ ചിത്രത്തില്‍ കനിഹ നായിക - Big Malayalamസത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ കനിഹ നായികയാകുന്നു. മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ നായികയായ കനിഹ സത്യന്‍ ചിത്രത്തിലൂടെ ജയറാമിന്റെ ജോഡിയാകും.

വിവാഹത്തിന്‌ ശേഷം അഭിനയ രംഗത്തേക്ക്‌ തിരിച്ചെത്തുന്ന കനിഹയുടെ ആദ്യചിത്രമാണിത്‌. ഫൈവ്‌ സ്‌റ്റാര്‍ എന്ന സിനിമയിലൂടെ കോളിവുഡില്‍ ശ്രദ്ധേയയായ കനിഹ ചേരന്റെ ഓട്ടോഗ്രാഫിലുമുണ്ടായിരുന്നു. 2006ല്‍ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ്‌ കനിഹ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്‌.

കലാസംഘത്തിന്റെ ബാനറില്‍ എംഎം ഹംസയാണ്‌ സത്യന്‍ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ സത്യന്‍ ഫെബ്രുവരി ഒന്നിന്‌ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളായ മുഖങ്ങളായ മാമുക്കോയ, ഇന്നസെന്റ്‌, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയവരെല്ലാം പുതിയ ചിത്രത്തിലുമുണ്ടാകും. പതിവ്‌ പോലെ ഇളയരാജ സംഗീതം ഒരുക്കുന്ന ഈ സത്യന്‍ ചിത്രം മെയ്‌ ഒന്നിന്‌ തിയറ്ററുകളിലെത്തും.

More pages