മോഹന്‍ലാല്‍ ഇനി ‘അലക്സാണ്ടര്‍ വര്‍മ’!
ലക്സണ്ടര്‍ വര്‍മ!


പേര് കേള്‍ക്കുമ്പോള്‍ തന്നെ എന്തോ ഒരു പ്രശ്നം മണക്കുന്നില്ലേ? ഒരുമാതിരി ‘ചെറിയാന്‍ നായര്‍’ സ്റ്റൈല്‍. പേരിലുള്ള ഈ കൌതുകം ഈ സിനിമയുടെ തുടക്കം മുതല്‍ ക്ലൈമാക്സ് വരെയുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മുരളി നാഗവള്ളി സംവിധാമോഹന്‍ലാല്‍ ഇനി ‘അലക്സാണ്ടര്‍ വര്‍മ’! - Big Malayalamനം ചെയ്യുന്ന ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്’ എന്ന ചിത്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

മോഹന്‍ലാലാണ് അലക്സാണ്ടര്‍ വര്‍മ എന്ന അസാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മലയാളിക്ക് ആംഗ്ലോ ഇന്ത്യന്‍ സ്ത്രീയിലുണ്ടായ പുത്രനാണ് അലക്സാണ്ടര്‍ വര്‍മ. ഒരുപാട് പ്രത്യേകതകളുള്ള കഥാപാത്രമാണിത്. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിയുടെ പൂരമൊരുക്കുകയാണ് സംവിധായകന്‍.

അനുഗ്രഹ സിനി ആര്‍ട്സിന്‍റെ ബാനറില്‍ വി ബി കെ മേനോന്‍ നിര്‍മ്മിക്കുന്ന ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്’ മുംബൈയിലും ദുബായിലുമായാണ് ചിത്രീകരിക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീതം ഇളയരാജ. ഗിരീഷ് പുത്തഞ്ചേരിയാണ് വരികളെഴുതുന്നത്.

നവാഗതനായ സി ബാലു തിരക്കഥയെഴുതുന്ന അലക്സാണ്ടറില്‍ മോഹന്‍ലാലിന് നായികയില്ല എന്നതാണ് ഒരു പ്രത്യേകത. സിദ്ദിഖ്, ജഗതി, ഇന്നസെന്‍റ്‌ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തും.

നവാഗതനായ സി ബാലു തിരക്കഥയെഴുതുന്ന അലക്സാണ്ടറില്‍ മോഹന്‍ലാലിന് നായികയില്ല എന്നതാണ് ഒരു പ്രത്യേകത. സിദ്ദിഖ്, ജഗതി, ഇന്നസെന്‍റ്‌ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തും.

മുരളി നാഗവള്ളിയുടെ ആദ്യ ചിത്രമായ വാണ്ടഡില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.


More pages