മമ്മൂട്ടി പട്ടണത്തില്‍ ഭൂതമായി!

കു‌ട്ടികള്‍ക്ക്‌ വേണ്ടി സുപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഭൂതത്താനാകുന്നു! സി ഐ ഡി മൂസയും കൊച്ചി രാജാവും ഒരുക്കിയ ജോണി ആന്റണിയുടെ അടുത്ത ചിത്രമായ പട്ടണത്തില്‍ ഭൂതം കുട്ടികളെ ലക്‍ഷ്യം വച്ചു കൊണ്ടുള്ള മമ്മൂട്ടി ചിത്രമായിരിക്കും.

സിനിമയുടെ ആദ്യ സ്റ്റില്ലുകള്‍ പുറത്തു വന്നത്‌ തന്നെ ചര്‍ച്ചയായിട്ടുണ്ട്‌. തലയില്‍ കൊമ്പ്‌ മുളച്ച മമ്മൂട്ടിയെയാണ്‌ പട്ടണത്തില്‍ ഭൂതത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്‌.

സിനിമയുടെ ഫോട്ടോഷൂട്ട്‌ കൊച്ചിയില്‍ അടുത്തിടെയാണ്‌ പ്രകാശ്‌ പയ്യന്നൂര്‍ പൂര്‍ത്തിയാക്കിയത്‌. ലൗ ഇന്‍ സിംഗപ്പൂര്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടി ഈ ചിത്രത്തിന്‍റ സെറ്റിലേക്കാണ്‌ എത്തിയിരിക്കുന്നത്‌.

സൂപ്പര്‍മാനേയും സ്‌പൈഡര്‍മാനേയും ഇഷ്ടപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ള ഫാന്റസി തമാശ ചിത്രമാണ്‌ പട്ടണത്തില്‍ ഭൂതം.

ജിമ്മി എന്ന സാഹസിക ബൈക്കോട്ടക്കാരനെയാണ്‌ മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. അതിമാനുഷ ശക്തി ലഭിക്കുന്ന ജിമ്മി തിന്മയ്‌ക്ക്‌ എതിരായ പോരാട്ടത്തിന്‍റ തന്‍റ ശക്തി വിനിയോഗിക്കുന്നതാണ്‌ സിനിമയുടെ പ്രമേയം.

സിബി കെ തോമസും ഉദയ്‌ കൃഷ്‌ണനുമാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.


More pages