മമ്മൂട്ടി ഇനി ‘സര്‍ക്കാര്‍’

മമ്മൂട്ടി ഇനി ‘സര്‍ക്കാര്‍’ - Big Malayalamഹിന്ദിയില്‍ രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രമാണ് സര്‍ക്കാര്‍. അമിതാഭ് ബച്ചന്‍ അവിസ്മരണീയമാക്കിയ ആ ചിത്രത്തിന്‍റെ പേരില്‍ ഒരു തമിഴ് ചിത്രം ഒരുങ്ങുന്നു. സര്‍ക്കാര്‍ എന്ന ഈ തമിഴ് സിനിമയിലെ നായകന്‍ മമ്മൂട്ടി. നവാഗതനായ ഷേക്ക് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഹിന്ദി സര്‍ക്കാരുമായി ഈ ചിത്രത്തിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് അറിവായിട്ടില്ല. എന്തായാലും ഒരു ആക്ഷന്‍ സബ്ജക്ട് ആണ് തമിഴ് സര്‍ക്കാരും കൈകാര്യം ചെയ്യുന്നത്. ഒരു തമിഴ് മലയാളം പ്രൊജക്ട് എന്ന രീതിയിലാണ് നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

ഷാജി കൈലാസിന്‍റെ സംവിധാന സഹായിയായിരുന്നു ഷേക്ക്. ഷേക്ക് പറഞ്ഞ കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രവുമായി മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജെ ജെ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന സര്‍ക്കാരിന്‍റെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും.

വിശാലിനൊപ്പം ഒരു തമിഴ് ചിത്രവും ഈ വര്‍ഷം മമ്മൂട്ടി ആലോചിക്കുന്നുണ്ട്. മമ്മൂട്ടിയുടെ മറ്റൊരു തമിഴ് - മലയാളം പദ്ധതിയായ വന്ദേമാതരം റിലീസിന് തയ്യാറെടുക്കുകയാണ്.

More pages