ദിലീപിന്റെ കളേഴ്സ്

ദിലീപിന്റെ കളേഴ്സ് - Big Malayalamചെസിനു ശേഷം ദിലീപിനെ നായകനാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് കളേഴ്സ്. വി സി അശോകിന്റെ തിരക്കഥയില്‍ ഒരു കുടുംബ ചിത്രമൊരുക്കുകയാണ് സംവിധായകന്‍. പേരു സൂചിപ്പിക്കുന്നതു പോലെ തികച്ചും കളര്‍ഫുളളായ ഒരു സിനിമ. റോമയാണ് ദിലീപിന്റെ നായിക. പ്രധാന വേഷങ്ങളില്‍ വിനു മോഹനും ഭാമയുമുണ്ട്.

അമ്മയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതത്തിലേയ്ക്ക് രണ്ടു ചെറുപ്പക്കാര്‍ കടന്നു വരുന്നതു മൂലമുണ്ടാകുന്ന രസകരമായ പ്രശ്നങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. മിലിട്ടറി കേണല്‍ വിഭാഗത്തിലെ സഞ്ജയ് നാഥ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

ലഫ്റ്റനന്റെ കേണല്‍ ഡോ. രാജലക്ഷ്മിയുടെ മക്കളാണ് പിങ്കിയും പൂജയും. പിങ്കിയെ റോമയും പൂജയെ ഭാമയും അവതരിപ്പിക്കുന്നു. നേര്‍വിപരീത സ്വഭാവത്തിന് ഉടമകളാണ് പിങ്കിയും പൂജയും. ആരെയും കൂസാത്ത പ്രകൃതമുളള പിങ്കി ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ അവതാരകയാണ്.

എന്നാല്‍ പൂജയാകട്ടെ നല്ല അടക്കവും ഒതുക്കവുമുളള പെണ്‍കുട്ടി. തന്റേടിയും തന്നിഷ്ടക്കാരിയുമായ ചേച്ചിയുടെ വിപരീത പദമാണ് പൂജ. അമ്മയുടെ നല്ലകുട്ടിയെന്ന സര്‍ട്ടിഫിക്കറ്റ് പൂജയ്ക്ക് കിട്ടിയില്ലെങ്കിലേ അത്ഭുതമുളളൂ.

More pages