കാവ്യയുടെ വരനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങി. കുവൈറ്റില്‍ കമ്പ്യൂട്ടര്‍ വിദഗ്ധനായ നിഷാല്‍ ആണ് കാവ്യയുടെ വരന്. കായംകുളം സ്വദേശികളായ നിഷാലിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി കുവൈറ്റില്‍ സ്ഥിരതാമസമാണ്. തിരുവനന്തപുരത്തും ഇവര്‍ക്ക് വീടുണ്ട്.
കാവ്യയെപോലെ തന്നെ ബാലതാരമായി സിനിമയില്‍ മുഖം കാണിച്ചയാളാണ് നിഷാല്‍. മോഹന്‍ലാല്‍ അഭിനയിച്ച സംഗീത് ശിവന് ചിത്രം ‘ഗാന്ധര്‍വ്വം’, മമ്മൂട്ടി അഭിനയിച്ച കെ ജി ജോര്‍ജിന്റെ അവസാന ചിത്രം ‘ഇലവങ്കോട് ദേശം’, കിഴക്കുണരും പക്ഷി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബാലതാരമായിരുന്നു.
കാവ്യയുടെ നീലേശ്വരത്തെ വീട്ടില്‍ ജാതക കൈമാറ്റം നടന്നു. എറണാകുളത്ത് രണ്ട് മാസം മുമ്പ് നടന്ന വിവാഹ നിശ്ചയം ഇരു വീട്ടുകാരും അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
|
തമിഴിലേക്ക് ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിയ കാവ്യക്ക് ചെറിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇടയ്ക്ക് നേരിയ വിവാദങ്ങളും ആത്മഹത്യ ശ്രമങ്ങളും കാവ്യയുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നു.
സിനിമാരംഗത്തു നിന്നു തന്നെ വരനെ കിട്ടിയതില്‍ കാവ്യ സന്തോഷവതിയാണ്..........