കട്ടിള ഗോപാലന്‍ ഹിറ്റ്!

കട്ടിള ഗോപാലന്‍ ഹിറ്റ്! - Big Malayalamകട്ടിള ഗോപാലന്‍ ഹിറ്റ്! - Big Malayalam
കട്ടിള ഗോപാലന്‍ ഹിറ്റ്! - Big Malayalam
കട്ടിള ഗോപാലന്‍ ഹിറ്റ്! - Big Malayalam
ബുദ്ധി പുറത്തു വച്ചിട്ട് സിനിമാ ഹാളില്‍ പ്രവേശിക്കുന്നവര്‍ക്കായുള്ള ചിത്രമെന്നാണ് ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ക്രേസി ഗോപാലനെ പറ്റി ഒരു പ്രേക്ഷകന്‍റെ കമന്‍റ്‌. എന്നാല്‍, ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലത്ത് ഒരു ദിലീപ് ചിത്രത്തിന്‍റെ ഏറ്റവും മികച്ച ഇനിഷ്യല്‍ കളക്ഷനാണ് ക്രേസി ഗോപാലന്‍ നേടുന്നത്.

നാല് ദിവസം കൊണ്ട് ഒരു കോടി 20 ലക്ഷം രൂപയാണ് ഗോപാലന്‍ വാരിക്കൂട്ടിയത്. ട്വന്‍റി 20 തകര്‍ത്തോടുന്നതിനിടെയാണ് ഈ സിനിമ വന്‍ കളക്ഷന്‍ നേടുന്നതെന്ന പ്രത്യേകതയുണ്ട്. ഇതിനൊപ്പം റിലീസായ ലോലിപോപ്പ് ബോക്സോഫീസില്‍ തകര്‍ന്നതും ക്രേസി ഗോപാലന് ഗുണം ചെയ്തു.

ക്രിസ്മസ് അവധിയും പുതുവര്‍ഷ ആഘോഷവുമൊക്കെ ക്രേസി ഗോപാലന്‍റെ കളക്ഷനില്‍ വന്‍ വര്‍ദ്ധനവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഗോപാലാ’ എന്ന ഗാനരംഗം ടി വി ചാനലുകളില്‍ തുടര്‍ച്ചയായി കാണിക്കുന്നത് കുട്ടികളെ ആകര്‍ഷിച്ചിട്ടുണ്ട്.

കുട്ടികള്‍ കൂടുതലായി തിയേറ്ററിലെത്തിയാല്‍ മീശമാധവന്‍, സി ഐ ഡി മൂസ, ഈ പറക്കും തളിക എന്നിവ പോലെ ക്രേസി ഗോപാലന്‍ വന്‍ ഹിറ്റായി മാറാനും സാധ്യതയുണ്ട്.